തോണി മുങ്ങി കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

March 29, 2013 കേരളം

ആലപ്പുഴ: ചേര്‍ത്തല പെരുമ്പളം ദ്വീപിനടുത്ത് വേമ്പനാട്ട് കായലില്‍ തോണി മുങ്ങി കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശി സുരാജ്, പുതുക്കാട് സ്വദേശി ദീപു എന്നിവരാണ് മരിച്ചത്. അവധിക്കാല ആഘോത്തിനെത്തിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ച വള്ളം മുങ്ങിയാണ് അപകടമുണ്ടായത്.

മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തി. മറ്റു രണ്ടു പേര്‍ക്കായി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം