നാഗര്‍ പ്രതിഷ്ഠ അടിച്ച് തകര്‍ത്ത കേസില്‍ പ്രതി റിമാന്‍ഡില്‍

March 30, 2013 മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം: തിരുപുറം മഹാദേവര്‍ ക്ഷേത്രത്തിലെ നാഗര്‍ പ്രതിഷ്ഠ തകര്‍ത്തയാള്‍ പിടിയില്‍. കാഞ്ഞിരംകുളം കഴിവൂര്‍ പരുത്തിവിള പ്രതിഭാ വിലാസത്തില്‍ പ്രമോയ് കുമാര്‍(39) ആണ് പിടിയിലായത്.  ഇക്കഴിഞ്ഞ 11 നാണ് സംഭവം.

ക്ഷേത്രത്തിനകത്ത് ഉറങ്ങിക്കിടന്ന ജീവനക്കാരെ പുറത്തുനിന്ന് പൂട്ടിയശേഷം ആല്‍ത്തറയിലെ പീഠത്തില്‍ വച്ചിരുന്ന നാല് പ്രതിമകള്‍ അടിച്ച് തകര്‍ക്കുകയും പാത്രം മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി റെസ്റം, പൂവാര്‍ സിഐ ജി.ബിനു, ഗ്രേഡ് എസ്ഐമാരായ അനില്‍കുമാര്‍, ദേവദാസ് എഎസ്ഐ മോഹനകുമാര്‍ ഉള്‍പ്പെടെയുള്ള വരുടെ സംഘം അറസ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍