എസ്.എന്‍. ശശിധരന്‍ കര്‍ത്തായ്ക്ക് മള്ളിയൂര്‍ പുരസ്‌കാരം

March 31, 2013 കേരളം

ഗുരുവായൂര്‍:എസ്.എന്‍. ശശിധരന്‍ കര്‍ത്തായ്ക്ക് മള്ളിയൂര്‍ പുരസ്‌കാരം. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണയ്ക്കായി അഖില ഭാരത ശ്രീമദ് ഭാഗവത സമിതി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്  മള്ളിയൂര്‍ പുരസ്‌കാരം. ഭാഗവത മഹാസത്രവേദിയില്‍ ഏപ്രില്‍ 1ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ചിരഞ്ജീവി പുരസ്‌കാരം സമ്മാനിക്കും.

ആധ്യാത്മിക- സാംസ്‌കാരിക- സാമൂഹിക രംഗത്ത് നല്‍കിയ സേവനം മുന്‍നിര്‍ത്തിയാണ് മള്ളിയൂര്‍ പുരസ്‌കാരം തിരഞ്ഞെടുത്തതെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സത്രസമാരംഭ സദസ്സില്‍ അറിയിച്ചു.  ഒരു ലക്ഷം രൂപയും തങ്കപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം