പുതുക്കിയ തീവണ്ടി യാത്രാക്കൂലി നിലവില്‍ വന്നു

April 1, 2013 ദേശീയം

ന്യൂഡല്‍ഹി: പുതുക്കിയ തീവണ്ടി യാത്രാക്കൂലി നിലവില്‍ വന്നു. റിസര്‍വേഷന്‍, സൂപ്പര്‍ഫാസ്റ്റ്, തത്കാല്‍, റദ്ദാക്കല്‍ നിരക്കുകള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ചരക്ക്കൂലി 5.7 ശതമാനം കൂടി. സ്ലീപ്പര്‍, രണ്ടാം ക്ലാസ്സുകളില്‍ റിസര്‍വേഷന്‍ ചാര്‍ജില്‍ വര്‍ധനയില്ല. ഉയര്‍ന്ന ക്ലാസ്സുകളില്‍ 25 രൂപ വരെ ഒരു ടിക്കറ്റില്‍ റിസര്‍വേഷന് ഈടാക്കും. രണ്ടാം ക്ലാസ്സില്‍ തത്കാല്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കില്‍ 10 ശതമാനമാണ് വര്‍ധന. എ.സി.ക്ക് ഇത് 30 ശതമാനം വര്‍ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം