ശ്രീരാമരഥയാത്ര: സ്വീകരണം കോഴിക്കോട് ജില്ലയില്‍

April 2, 2013 ക്ഷേത്രവിശേഷങ്ങള്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രം പ്രതിഷ്ഠിക്കുന്നതിനായി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തിലെത്തിയപ്പോള്‍, ബ്രഹ്മചാരി പ്രവിത് കുമാര്‍ സമീപം.

കോഴിക്കോട്: ശ്രീരാമരഥയാത്രയ്ക്ക് കോഴിക്കോട് ജില്ലയില്‍ ഭക്തിനിര്‍ഭമായ വരവേല്‍പ്പ് നല്‍കി. രഥയാത്ര സ്വീകരണത്തോടനുബന്ധിച്ച് കോഴിക്കോട് വെള്ളിപ്പറമ്പ ശ്രീരാമദാസ ആശ്രമത്തില്‍ കോടി അര്‍ച്ചന നടന്നു. തുടര്‍ന്ന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഛായാചിത്രത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിച്ചു.

പ്രതിഷ്ഠാ കര്‍മ്മത്തിനു ശേഷം

പ്രതിഷ്ഠാ കര്‍മ്മത്തിനു ശേഷം

കോഴിക്കോട് വരയ്ക്കല്‍ താഴം അയ്യപ്പക്ഷേത്രത്തില്‍ നടന്ന രഥയാത്രാ സ്വീകരണ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്‍റ് പി.വാസുദേവന്‍, ഡോ.പി.ആര്‍.വിനോദ് കുമാര്‍, വിദ്യാസാഗര്‍, എം.രഘുവീര്‍ ശ്രീധരീയം, എം.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍