ശബരിമല മേല്‍ശാന്തി നിയമനം: ജസ്‌റ്റീസ്‌ കെ.ടി.തോമസ്‌ മദ്ധ്യസ്ഥന്‍

November 16, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ പങ്കാളിത്തം വേണമെന്ന താഴമണ്‍ കുടുംബത്തിന്റെയും, പന്തളം രാജകുടുംബത്തിന്റെയും ആവശ്യത്തിന്മേലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്‌ സുപ്രീംകോടതി ജസ്‌റ്റീസ്‌ കെ.ടി.തോമസിനെ മദ്ധ്യസ്ഥനായി നിയമിച്ചു. ഡിസംബര്‍ 15ന്‌ ഇരു കക്ഷികളും ജസ്‌റ്റീസ്‌ കെ.ടി.തോമസിന്‌ മുമ്പാകെ ഹാജരാകാനും നിര്‍ദ്ദേശിച്ചു.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നിയമനത്തില്‍ പങ്കാളിത്തം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ്‌ സുപ്രീംകോടതി വിധി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം