മന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

April 3, 2013 കേരളം

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ രാജിക്കത്ത് ഗവര്‍ണര്‍ നിഖില്‍കുമാര്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാത്രി ഗണേഷ് കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിയ രാജിക്കത്ത് ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്നു പ്രത്യേക ദൂതന്‍ വഴി രാജ്ഭവനില്‍ എത്തിച്ചു.

പാറ്റ്നയില്‍നിന്നു ഡല്‍ഹിയിലേക്കു പോകുകയായിരുന്ന ഗവര്‍ണര്‍ക്കു രാജിക്കത്ത് രാജ്ഭവനില്‍ നിന്നു ഫാക്സ് ചെയ്തു നല്‍കുകയായിരുന്നു. ഉച്ചയോടെ ഗവര്‍ണര്‍ നിഖില്‍കുമാര്‍, ഗണേഷ്കുമാറിന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് രാജ്ഭവനിലേക്ക് അയച്ചു. രാജ്ഭവനില്‍നിന്ന് ഇതു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം