വേലുത്തമ്പി ആത്മബലിദാന ദിനം ആചരിച്ചു

April 3, 2013 കേരളം

veluമണ്ണടി: ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ ആത്മബലിദാനത്തിന്‍റെ 204-ാം വാര്‍ഷികം ആചരിച്ചു. വേദാരണ്യത്തിന്‍റയും റീബര്‍ത്ത് ഓഫ് ഇന്ത്യാ മൂവ്മെന്‍റിന്‍റെയും  ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29ന് വൈകുന്നേരം 4ന് എന്‍എസ്എസ് കരയോഗമന്ദിരം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വന്ദേമാതരത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. യോഗത്തില്‍ അഡ്വ.ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു. തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി തുടര്‍ന്ന് ടി.എന്‍.ഗോപിനാഥ് പെരുന്ന, എ.വി.ഗോപകുമാരന്‍ തമ്പി എന്നിവര്‍ സംസാരിച്ചു.

വേലുത്തമ്പി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് പുരാവസ്തു വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മേലില്‍ പുരാവസ്തു വകുപ്പിന്‍റെ  നിലപാട് ആവര്‍ത്തിക്കാതിരിക്കാനുള്ള  നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മണ്ണടിയിലെ മൂസിയത്തിനുമുന്നിലുള്ള വേലുത്തമ്പി പ്രതിമ.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം