വിളപ്പില്‍ശാല മാലിന്യപ്ലാന്‍റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി

April 3, 2013 കേരളം

കൊച്ചി: വിളപ്പില്‍ശാല മാലിന്യ സംഭരണ പ്ലാന്റില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വീണ്ടും പരിശോധന നടത്തണമെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഭാരവാഹികളും പരിശോധനയില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എട്ടാം തീയതി രാവിലെ നടക്കേണ്ട പരിശോധനയ്ക്ക് പോലീസ് സംരക്ഷണം നല്‍കണം. പ്രദേശത്ത് മാലിന്യം കുഴിച്ചുമൂടുന്നത് ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുമെന്ന പ്രദേശവാസിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം