അര്‍ത്തുങ്കല്‍ മത്സ്യബന്ധനതുറമുഖം: നിര്‍മ്മാണോദ്ഘാടനം പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും

April 4, 2013 കേരളം

ആലപ്പുഴ: അര്‍ത്തുങ്കല്‍ മത്സ്യബന്ധനതുറമുഖനിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ ആറിന് വൈകിട്ട് ആറിന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. അര്‍ത്തുങ്കല്‍ മത്സ്യബന്ധനകേന്ദ്രത്തിലാണ് പരിപാടി. സംസ്ഥാന ഫിഷറീസ്- തുറമുഖം- എക്സൈസ് മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

പി. തിലോത്തമന്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ.പി. തമ്പി, ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി ഏലശ്ശേരി, ജില്ലാ പഞ്ചായത്തംഗം എം.സി. സിദ്ധാര്‍ത്ഥന്‍, മുന്‍ എം.പി. ടി.ജെ. ആഞ്ചലോസ്, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, ബ്ളോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എസ്. മാധവന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം