ശ്രീരാമരഥം പാലക്കാട് ജില്ലയില്‍ പരിക്രമണം നടത്തി

April 4, 2013 ക്ഷേത്രവിശേഷങ്ങള്‍

pala0-slider

രഥയാത്ര സ്വീകരണത്തോടനുബന്ധിച്ചുപാലക്കാട് അലമല്ലൂരില്‍ നടന്ന ഹിന്ദുമഹാസമ്മേളനത്തിന് വണ്ടൂര്‍ പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാത്മപുരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീരാമരഥത്തിന് പാലക്കാട് ജില്ലയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. രഥയാത്ര സ്വീകരണത്തോടനുബന്ധിച്ചുപാലക്കാട് അലമല്ലൂരില്‍ നടന്ന ഹിന്ദുമഹാസമ്മേളനത്തിന് വണ്ടൂര്‍ പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാത്മപുരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഹിന്ദുപാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറി എം.രാധാകൃഷ്ണന്‍, ഹനുമാന്‍സേന ചെയര്‍മാന്‍ ഭക്തവത്സലന്‍, ഹിന്ദു സമാജ്മണ്ഡല്‍ മറുകരഗോപി, അലമല്ലൂര്‍ ഗോപി, ഹരിദാസ് ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പി.വി.തൂളസീദാസ് അലമല്ലൂരിനെ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
സമ്മേളനത്തില്‍ പി.വി.തൂളസീദാസ് അലമല്ലൂരിനെ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പൊന്നാടയണിയിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍