സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി നിയന്ത്രണം

April 4, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്രവിഹിതത്തില്‍ പ്രതിദിനം 200 മെഗാവാട്ടിന്റെ കുറവു വന്നതിനെ തുടര്‍ന്നാണ് രാത്രിയിലും  രാവിലെയും ഉള്ള വൈദ്യുതി നിയന്ത്രണത്തിന് പുറമേ പകല്‍ 11നും നാലുമണിക്കും മധ്യേ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒഡീഷയിലെ താച്ചര്‍ വൈദ്യുതി നിലയത്തില്‍നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിലാണ് കുറവുണ്ടായത്. 400 മെഗാവാട്ട് വീതം ലഭിക്കേണ്ടസ്ഥലത്ത് 200 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കുന്നത്. സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നും ഉല്‍പാദനം വര്‍ദ്ധിപ്പിച്ചതും ആശങ്കയുയര്‍ത്തുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം ഈസമയം  13 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പാദിപ്പിച്ചിരുന്നത്.  ഈവര്‍ഷം ജലവൈദ്യുതി പ്ലാന്റുകളില്‍നിന്നും 20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉദ്പാദിപ്പിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം