ജീവനക്കാരുടെ പണിമുടക്ക് : ഇന്നുതന്നെ വിവരം നല്‍കണം

April 4, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി എട്ട് മുതല്‍ 13 വരെ നടത്തിയ പണിമുടക്ക് സമരവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ളതും ഇപ്പോഴും തുടരുന്നതുമായ എല്ലാ കേസുകളെ സംബന്ധിച്ചുളള വിവരവും, കേസുകള്‍ പിന്‍വലിക്കാതിരിക്കുന്നതിനുള്ള കാരണമുള്‍പ്പെടെ ഏപ്രില്‍ 5നു തന്നെ ലഭ്യമാക്കണമെന്ന് (ഫാക്സ് നമ്പര്‍ : 0471-2327176.) പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പ് അദ്ധ്യക്ഷന്മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പണിമുടക്കിനോടനുബന്ധിച്ചുള്ള ശിക്ഷണ നടപടികള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് വിവരം ശേഖരിക്കുന്നത്. ഇത് സംബന്ധിച്ച് സംഘടനാനേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍