ചെറുകോല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വിഷു ഉത്സവം

April 4, 2013 ക്ഷേത്രവിശേഷങ്ങള്‍

കോഴഞ്ചേരി: ചെറുകോല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഷു മഹോത്സവവും ഭാഗവതസപ്താഹയജ്ഞവും അഞ്ചുമുതല്‍ 14 വരെ നടക്കും.

ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, പതിവ്പൂജകള്‍, 6.30 ന് ഭദ്രദീപപ്രതിഷ്ഠ, 12.30 ന് അന്നദാനം, 7 ന് ദീപാരാധന. 11 ന് ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ, 4 മണിക്ക് അവഭൃഥസ്‌നാനഘോഷയാത്ര (ചെറുകോല്‍ വള്ളപ്പുരകടവില്‍നിന്നാരംഭിച്ച് ക്ഷേത്രത്തില്‍ സമാപിക്കും)  7 ന് ദീപാരാധന, 8.30 ന് ഭജന.

12 ന് രാവിലെ 7 മുതല്‍ തിരുമുമ്പില്‍ പറയിടീല്‍, വൈകീട്ട് 7 ന് ദീപാരാധന, 9.30 ന് നൃത്തനൃത്യങ്ങള്‍, 13 ന് വൈകീട്ട് 8 ന് ഗാനമേള, 14 ന് രാവിലെ 5.30 ന് വിഷുക്കണി ദര്‍ശനം, 6.30 ന് ഗണപതിഹവനം. 10 ന് മുണ്ടയ്ക്കല്‍ ഇല്ലത്തുനിന്ന് പുറപ്പെടുന്ന കാവടിയാട്ടം, 10.30 ന് നവകം, ശ്രീഭൂതബലി, 11 ന് നൂറുംപാലും, 12 ന് കാവടി അഭിഷേകം, 12.30 ന് ഉച്ചപൂജ, 5 ന് എതിരേല്‍പ്പ്, 7 ന് ദീപാരാധന, 7.30 ന്‌സേവ, 11 ന് ഗാനമേള.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍