യാമിനിക്ക് വഴുതക്കാട്ടെ വീട്ടില്‍ തുടരാമെന്ന് കോടതി

April 4, 2013 കേരളം

yaminiതിരുവനന്തപുരം: യാമിനി തങ്കച്ചിക്ക് വഴുതക്കാട്ടെ വീട്ടില്‍ തുടരാമെന്ന് കോടതി. ഗണേഷ് കുമാറിന് വീട് വില്‍ക്കാനാകില്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ്. യാമിനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തരുതെന്നും ഗണേഷിന് കോടതി നിര്‍ദേശം നല്‍കി. ഗണേഷിനെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന ഭാര്യ യാമിനി തങ്കച്ചിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഗണേഷിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചുള്ള യാമിനി തങ്കച്ചിയുടെ ഹര്‍ജി വിശദമായ വാദം കേള്‍ക്കലിന് നാളത്തേക്ക് മാറ്റി.

ഗണേഷിനെതിരായ പരാതിയുമായി ഇന്ന് രാവിലെയാണ് യാമിനി കോടതിയെ സമീപിച്ചത്. തനിക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരവും ജീവനാംശവുമായി ഇരുപത് കോടി രൂപ നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതില്‍ രണ്ടേക്കാല്‍ കോടി രൂപ ഇടക്കാല ആശ്വാസമായി ഉടന്‍ നല്‍കണം. തന്‍റേയും കുട്ടികളുടേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ യാമിനി ആവശ്യപ്പെട്ടു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം