പത്മ ബഹുമതികള്‍ സമ്മാനിച്ചു; മധു പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി

April 5, 2013 ദേശീയം

ന്യൂഡല്‍ഹി: മുതിര്‍ന്ന നടന്‍ മധു പത്മശ്രീ അവാര്‍ഡ് ഏറ്റുവാങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. വിവിധ മേഖലകളിലെ 108 പേര്‍ക്കാണ് ഇത്തവണ പത്മ അവാര്‍ഡുകള്‍ സമ്മാനിച്ചത്. 4 പേര്‍ക്ക് പത്മവിഭൂഷണും 24 പേര്‍ക്ക് പത്മഭൂഷണും 80 പേര്‍ക്ക് പത്മശ്രീയും നല്‍കി. നടി ശ്രീദേവി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്, പ്രൊഫ. യശ്പാല്‍ എന്നിവര്‍ ബഹുമതി സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള പട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ഗായിക എസ്. ജാനകിക്ക് പുരസ്കാരം ലഭിച്ചിരുന്നെങ്കിലും വൈകിക്കിട്ടിയ അംഗീകാരം വേണടെന്ന് പറഞ്ഞ് അവര്‍ നിരസിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം