പൊതുജന സേവനരംഗത്തെ മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

April 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പൊതുജന സേവനരംഗത്തെ നൂതനാശയ ആവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ക്ക് (2012) ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് അപേക്ഷ ക്ഷണിച്ചു. പബ്ളിക് സര്‍വീസ് ഡെലിവറി, പേഴ്സണല്‍ മാനേജ്മെന്റ്, പ്രൊസീഡ്യുറല്‍ ഇന്റര്‍വെന്‍ഷന്‍സ്, ഡവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ് എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുക.

സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീയുടെ സി.ഡി.എസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. നാമനിര്‍ദ്ദേശ ഫോറവും വിശദവിവരവും ഐ.എം.ജി. (www.img.kerala.gov.in) വെബ് പോര്‍ട്ടലില്‍ ലഭിക്കും. നാമനിര്‍ദേശം സ്വീകരിക്കുന്നതിനുള്ള തീയതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിലാസം ഡയറക്ടര്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം 695033

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍