അക്ഷയസംരംഭകര്‍: റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

April 6, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അക്ഷയസംരംഭകരാകുവാന്‍ അപേക്ഷിച്ചവരില്‍ നിന്നും ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ താല്‍ക്കാലിക റാങ്ക്‌ലിസ്റ്റ് അതതു പഞ്ചായത്തുകളില്‍ ലഭ്യമാണെന്ന് അക്ഷയ പ്രോജക്ട് അസി. ജില്ലാകോഡിനേറ്റര്‍ അറിയിച്ചു. റാങ്ക്‌ലിസ്റ്റ് അക്ഷയ ജില്ലാഓഫീസിലും (ശ്രീലക്ഷ്മി – 2, ടി.സി. 15/1645-2, മിന്‍ചിന്‍ റോഡ്, തൈക്കാട്, പി.ഒ., തിരുവനന്തപുരം).  അക്ഷയവെബ്‌സൈറ്റിലും www.akshaya.kerala.gov.in ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2334070.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍