ശ്രീനഗര്‍ – ലെ ഹൈവേ തുറന്നു

April 7, 2013 ദേശീയം

ശ്രീനഗര്‍: ശ്രീനഗര്‍ – ലെ ഹൈവേ  വീണ്ടും തുറന്നു. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് കഴിഞ്ഞ ശൈത്യകാലത്ത് അടച്ച പാത അഞ്ചു മാസത്തിനു ശേഷമാണ് തുറക്കുന്നത്. നിശ്ചയിച്ചതിനേക്കാള്‍ ഇരുപത് ദിവസം മുന്പാണ് പാത തുറക്കുന്നത്.

430 കിലോമീറ്റര്‍ നീളമുളള ഹൈവേയില്‍ തുടക്കത്തില്‍ ഒരുദിവസം നൂറു വാഹനങ്ങള്‍ക്കു മാത്രമെ കടന്നു പോകാന്‍ അനുവാദമുള്ളു. കൂടാതെ അവശ്യസാധനങ്ങളുമായി പോകുന്ന 250 വാഹനങ്ങള്‍ക്കു ഈ പാത വഴി പോകാന്‍ അനുവദിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം