സ്വദേശിവത്കരണം താത്കാലികമായി നിര്‍ത്തിവയ്ക്കും

April 7, 2013 രാഷ്ട്രാന്തരീയം

ദമാം: സൗദിയില്‍ സ്വദേശിവത്കരണം താത്കാലികമായി നിര്‍ത്തിവയ്ക്കും.  സൌദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്‍ദേശപ്രകാരം  മൂന്നു മാസത്തേക്കാണ് നടപടികള്‍ നിര്‍ത്തിവയ്ക്കുക. നിതാഖത്ത് നിയമം നടപ്പിലാക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ റിയാദ് ഗവര്‍ണറും കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

നിര്‍മാണ മേഖലയില്‍ ആവശ്യത്തിനു ജോലിക്കാരെ ലഭിക്കാത്തതും പ്രവാസികള്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നതുമൂലം കനത്ത സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നുമുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്.  ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

ബാങ്കുകള്‍, സ്വകാര്യ സ്കൂളുകള്‍, ജ്വല്ലറികള്‍, റിയല്‍ എസ്റേറ്റ് സ്ഥാപനങ്ങള്‍, പച്ചക്കറി സ്റാളുകള്‍, പല ചരക്കു കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശോധനകളാണു ഉത്തരവുപ്രകാരം നിര്‍ത്തിവച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം