സൂര്യനെല്ലി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന് സര്‍ക്കാര്‍

April 9, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: സൂര്യനെല്ലി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലില്‍ വിശ്വാസമുണ്ടെന്നും  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഏപ്രില്‍ രണ്ടിനാണ് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് രാമചന്ദ്ര മേനോന്റെ ബഞ്ചാണ് ഇത് പരിഗണിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ വിശ്വാസമില്ലെന്ന് നേരത്തെ സൂര്യനെല്ലിയില്‍ ഇരയായ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിയാണ് സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലിയെ വിശ്വാസമാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം