പള്ളി തകര്‍ന്നുവീണ സംഭവം: കരാറുകാരനെതിരെ നരഹത്യയ്ക്കു കേസെടുത്തു

April 9, 2013 പ്രധാന വാര്‍ത്തകള്‍

ചേര്‍ത്തല: അരൂരില്‍ നിര്‍മാണത്തിലിരുന്ന പള്ളി ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. കണ്ണൂര്‍ സ്വദേശി പ്രകാശനെതിരെയാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരം ആറരയ്ക്കാണ് അപകടമുണ്ടായത്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് തൂണ്‍ വാര്‍ക്കുന്നതിനിടെ ഇതിന്റെ ഒരുഭാഗം ഒടിഞ്ഞുവീണാണ് അപകടം. അന്യസംസ്ഥാന തൊഴിലാളികളായ തിരുനല്‍വേദി സ്വദേശി സുരേഷ്, ബിഹാര്‍ സ്വദേശി ബിശ്വനാഥ് എന്നിവരാണ് മരിച്ചത്. ഇതുവരെ 15 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്ന നാലു പേരുടെ നില ഗുരുതരമാണ്. ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍