ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 6 മരണം

April 9, 2013 ദേശീയം

മംഗലാപുരം: മംഗലാപുരം ഉപ്പിനങ്ങാടിക്കടുത്ത്പര്‍മയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 6 പേര്‍ മരിച്ചു. ലോറിയിലെ ഡ്രൈവറും ക്ലീനറും സമീപത്തെ വീട്ടിലെ ആളുകളുമാണ് മരിച്ചത്. മംഗലാപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായരുന്ന എച്ച്പിസിഎല്‍ കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഇതില്ഡ 16,000-ത്തോളം ലിറ്റര്‍ എല്‍പിജി ഉണ്ടായിരുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍  രണ്ട് വാഹനങ്ങളും രണ്ട് വീടുകളും പൂര്‍ണമായും കത്തിനശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം