ശബരിമല: ഇന്നു നടതുറക്കും

April 10, 2013 ക്ഷേത്രവിശേഷങ്ങള്‍,പ്രധാന വാര്‍ത്തകള്‍

sabarimala 00പത്തനംതിട്ട: വിഷു മഹോത്സവത്തിനായി ശബരിമല  ഇന്നു വൈകുന്നേരം 5.30നു നടതുറക്കും. 18നു രാത്രി പത്തിനു അടയ്ക്കും. 11 മുതല്‍ പതിവുപൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമന പൂജ എന്നിവ ഉണ്ടാകും. ഈ ദിവസങ്ങളിലെല്ലാം പതിവു നെയ്യഭിഷേകം നടത്താം.

14നാണു വിഷു ഉത്സവം. പുലര്‍ച്ചെ നാലു മുതല്‍ ഭക്തജനങ്ങള്‍ക്കു കണി കാണാനുള്ള അവസരമുണ്ടാകും. ശബരിമല തന്ത്രിയും മേല്‍ശാന്തിയും മാളികപ്പുറം-പമ്പ മേല്‍ശാന്തിമാരും ഭക്തജനങ്ങള്‍ക്കു വിഷുക്കൈനീട്ടം നല്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍