മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജര്‍മനിയിലേക്കു തിരിച്ചു

April 10, 2013 ദേശീയം

manmohan-mexicoന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ജര്‍മനിയിലേക്കു തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം. ശാസ്ത്ര സാങ്കേതിക രംഗം, ഹരിതോര്‍ജ്ജം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. അഞ്ചു കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം