പമ്പയിലേക്ക്‌ അധിക ബസുകള്‍ അനുവദിച്ചു: മന്ത്രി ജോസ്‌ തെറ്റയില്‍

November 18, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമലയിലെ ഭക്തജനത്തിരക്ക്‌ പരിഗണിച്ച്‌ അവിടേക്ക്‌ 25 ബസുകള്‍ അധികമായി അനുവദിച്ചതായി ഗതാഗതമന്ത്രി ജോസ്‌ തെറ്റയില്‍ അറിയിച്ചു. അയ്യപ്പന്‍മാരുടെ സൗകാര്യാര്‍ത്ഥം ആവശ്യത്തിന്‌ ബസുകള്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പെട്ടെന്ന്‌ അയപ്പ തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ്‌ യാത്രാകേ്‌ളശത്തിന്‌ ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഇതാദ്യമാണ്‌ ഇത്രയും തിരക്ക്‌ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം