ഇ.കെ. ഭരത് ഭൂഷണ്‍ ചീഫ് സെക്രട്ടറിയാകും

April 11, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഇ.കെ. ഭരത് ഭൂഷണെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.   ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക് ഈ മാസം 30നാണ് വിരമിക്കുന്നത്.

കേരളത്തില്‍ ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ വനം ജോയിന്റ് സെക്രട്ടറി, വിനോദസഞ്ചാര വകുപ്പിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും സാമ്പത്തിക ഉപദേഷ്ടാവ്, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക് ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, കേന്ദ്ര ഉരുക്കു മന്ത്രാലയത്തില്‍ സ്‌പെഷല്‍ സെക്രട്ടറിയും ധനകാര്യ ഉപദേഷ്ടാവും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1979 ബാച്ചില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ ഭരത്ഭൂഷണ് 2015 ജനുവരി 31 വരെ സര്‍വീസ് ഉണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍