തകഴി സാഹിത്യോല്‍സവം ഇന്നു മുതല്‍

April 11, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ തകഴി ശങ്കരമംഗലത്ത് സംഘടിപ്പിക്കുന്ന തകഴി സാഹിത്യോല്‍സവം ആരംഭിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.  യു.പി-ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഗാനാലാപന മത്സരവും നടന്നു.

വൈകിട്ട് നാലിന് തകഴിയുടെ സാഹിത്യം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ഡോ. പി.കെ. ബാലചന്ദ്രന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്യും. തകഴി അയ്യപ്പക്കുറുപ്പ് അധ്യക്ഷത വഹിക്കും. ഹരികുമാര്‍ വാലേത്ത്, അഡ്വ. ബി. സുരേഷ്, ജി. ശശിധരന്‍ പിള്ള, സ്മാരക സമിതി സെക്രട്ടറി ശ്രീകുമാര്‍ വലിയമഠം തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് ശബരി റസിഡന്റ്സ് അസോസിയേഷന്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി. തകഴിയുടെ 101-ാമത് ജന്മദിനമായ ഏപ്രില്‍ 17 ന് സാഹിത്യോല്‍സവം അവസാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍