ശബരിമലയില്‍ വന്‍തിരക്ക്‌; തീര്‍ത്ഥാടകര്‍ വലഞ്ഞു

November 18, 2010 കേരളം,മറ്റുവാര്‍ത്തകള്‍


ശബരിമല:തിരക്ക്‌ മൂലം എട്ട്‌ മണിക്കൂര്‍ വരെ തീര്‍ത്ഥാടകര്‍ക്ക്‌ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടിവന്നു. പമ്പ മുതല്‍ സന്നിധാനം വരെ കുടിവെള്ള വിതരണം മുടങ്ങി. കുടിവെള്ളം തയ്യാറാക്കുന്ന കേന്ദ്രങ്ങളില്‍ ഗ്യാസ്‌ ലഭ്യമാക്കാതിരുന്നതാണ്‌ കാരണം. സന്നിധാനത്തും പമ്പയിലുമായി 1200 പൊലീസുകാരെയാണ്‌ വിന്യസിച്ചിരിക്കുന്നത്‌. എന്നാല്‍ ഭക്‌തജനത്തിരക്ക്‌ നിയന്ത്രിക്കാന്‍ ഇത്‌ തികയാതെ വന്നു. മുന്‍കാലങ്ങളില്‍ ആദ്യദിവസങ്ങളില്‍ ഇത്രയും വലിയ തിരക്ക്‌ അനുഭവപ്പെട്ടിരുന്നില്ല. ഡ്യൂട്ടി സമയം വര്‍ദ്ധിപ്പിച്ചു പൊലീസിന്റെ സേവനം കൂടുതല്‍ ലഭ്യമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം