കുവൈത്ത് സന്ദര്‍ശനത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

April 12, 2013 രാഷ്ട്രാന്തരീയം

കുവെത്ത്: കുവൈത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതത് രാജ്യത്തെ ഔദ്യോഗിക ജനന സര്‍ട്ടിഫിക്കറ്റ് ഇനി എംബസികളില്‍ സാക്ഷ്യപ്പെടുത്തണം. കൂടാതെ ജനന സര്‍ട്ടിഫിക്കറ്റ് അറബി ഭാഷയിലേക്ക് തര്‍ജമ ചെയ്ത് കുവൈത്ത് വിദേശകാര്യമന്ത്രാലയം ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം.

സാക്ഷ്യപ്പെടുത്തിയ ജനനസര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. കൂടാതെ സന്ദര്‍ശനത്തിനെത്തുന്നയാള്‍  കുവൈത്തില്‍ തൊഴില്‍ സ്വീകരിക്കില്ലെന്ന് സ്‌പോണ്‍സര്‍ സത്യവാങ്മൂലം ഉറപ്പ് നല്‍കുന്ന രേഖയും അപേക്ഷയോടൊപ്പം ഹാജരാക്കണം. കുവൈത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്ത് തുടര്‍വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ കുവൈത്തിലേക്ക് വരണമെങ്കില്‍ സന്ദര്‍ശനവിസയുള്ള അപേക്ഷയോടൊപ്പം എംബസി സാക്ഷ്യപ്പെടുത്തിയ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണം. അറബി ഭാഷയിലേക്ക് തര്‍ജമ നടത്തി കുവൈത്ത് വിദേശകാര്യമന്ത്രാലയവും ഇത് സാക്ഷ്യപ്പെടുത്തണം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം