ശ്രീരാമനവമി മഹോത്സവം: ശ്രീരാമലീല ഉദ്ഘാടനം ചെയ്തു

April 12, 2013 ക്ഷേത്രവിശേഷങ്ങള്‍,പ്രധാന വാര്‍ത്തകള്‍

പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ശ്രീരാമലീല ഉദ്ഘാടനം ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. മുന്‍ മേയര്‍ പ്രൊഫ.ജെ.ചന്ദ്ര, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ ,  ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി തിരുമല അനി, സതീഷ് പൂജപ്പുര, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ , കെ.ശശികുമാര്‍ തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമലീല അയോദ്ധ്യാകാണ്ഡം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ആരംഭിച്ചു. ശ്രീരാമലീലയുടെ ഉദ്ഘാടനം ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. സമ്മേളനത്തില്‍ മുന്‍ മേയര്‍ പ്രൊഫ.ജെ.ചന്ദ്ര, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ ,  ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി തിരുമല അനി, സതീഷ് പൂജപ്പുര, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ , കെ.ശശികുമാര്‍, കെ.ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 17ന് നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ശ്രീരാമലീല പൂര്‍ണമായിത്തീരും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍