പക്ഷിപ്പനി: ചൈനയില്‍ മരണസംഖ്യ 11 ആയി

April 13, 2013 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ബെയ്ജിംഗ്: ചൈനയിലെ ഷാംഗ്ഹായില്‍ പക്ഷിപ്പനി ബാധ മൂലം ഒരാള്‍ കൂടി മരിച്ചു. ഇതോടെ ചൈനയില്‍ പക്ഷിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. ഇതുവരെ 43 പേരാണ് രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നത്. ഷാംഗ്ഹായിലെ 74 വയസുകാരനാണ് രാത്രി മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പുതുതായി അഞ്ചു പേര്‍ക്കു കൂടി പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ ഷാംഗ്ഹായില്‍ നിന്നും മറ്റു മൂന്നുപേര്‍ ഷീജിയാംഗില്‍ നിന്നുമുള്ളവരാണ്. കിഴക്കന്‍ വന്‍നഗരമായ ഷാംഗ്ഹായിയില്‍ നിന്ന് ഇതുവരെ 20 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷിപ്പനി ബാധ രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാനിര്‍ദേശം നല്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍