ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണിദര്‍ശനം പുലര്‍ച്ചെ 2.30ന്

April 13, 2013 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഞായറാഴ്ച പുലര്‍ച്ചെ 2.30ന് തുടങ്ങി 3.30 വരെ തുടരും.

ശനിയാഴ്ച രാത്രി അത്താഴപ്പൂജയ്ക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തിക്കാരായ അക്കാരപ്പിള്ളി മാധവന്‍ നമ്പൂതിരി, നാകേരി കേശവന്‍ നമ്പൂതിരി എന്നിവര്‍ ശ്രീലകത്ത് വിഷുക്കണി ഒരുക്കും. സ്വര്‍ണ്ണം, പുതുപ്പണം, ചക്ക, വെള്ളരിക്ക, മാമ്പഴം, കൊന്നപ്പൂവ്, അലക്കിയ വസ്ത്രം, ഗ്രന്ഥം, ഉണക്കലരി, വാല്‍ക്കണ്ണാടി എന്നിവയാണ് കണിക്കോപ്പുകള്‍.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി തിയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരി മുറിയില്‍ ഗുരുവായൂരപ്പന്റെ ചിത്രം കണികണ്ട് തൊഴുത് തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് 2.15ന് ശ്രീലകത്ത് പ്രവേശിക്കും. നാളികേരം ഉടച്ച് അതില്‍ നെയ്യ് നിറച്ചുവെയ്ക്കുന്ന അരിത്തിരി തെളിയിക്കും. ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. രണ്ടരയ്ക്ക് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിനായി തിരുനട തുറക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍