അമൃത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

April 14, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2013 ലെ അമൃത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. സ്പിരിറ്റിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായും ബാവൂട്ടിയുടെ നാമത്തിലെ അഭിനയത്തിന് കാവ്യാ മാധവന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് അവാര്‍ഡുകള്‍: സഹനടന്‍-ബിജുമേനോന്‍ (ഓര്‍ഡിനറി, മായാമോഹിനി). സഹനടി- ലെന (ഈ അടുത്ത കാലത്ത്). സംഗീത സംവിധായകന്‍-ഷഹബാസ് അമന്‍ (സ്പിരിറ്റ്). ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (സ്പിരിറ്റ്). ഗായകന്‍-വിജയ് യേശുദാസ് (സ്പിരിറ്റ്). ഗായിക-രമ്യ നമ്പീശന്‍ (ഇവന്‍ മേഘരൂപന്‍, ബാച്ച്ലര്‍ പാര്‍ട്ടി). തിരക്കഥ-ബോബി ആന്‍ഡ് സഞ്ജയ് (അയാളും ഞാനും തമ്മില്‍). ഛായാഗ്രാഹകന്‍-വിനോദ് ഇളമ്പള്ളി (ഗ്രാന്റ് മാസ്റര്‍, ചട്ടക്കാരി). എഡിറ്റര്‍-അരുണ്‍കുമാര്‍ അരവിന്ദ് (ഈ അടുത്ത കാലത്ത്). വില്ലന്‍-പ്രതാപ് പോത്തന്‍ (22 ഫീമെയില്‍ കോട്ടയം). സമഗ്ര സംഭാവന-ശ്രീകുമാരന്‍ തമ്പി. ബാലതാരം-ധനഞ്ജയ് (ട്രിവാന്‍ഡ്രം ലോഡ്ജ്). യൂത്ത് ഐക്കണ്‍-ഫഹദ് ഫാസില്‍.

ജനപ്രിയ ചിത്രം-ഓര്‍ഡിനറി. താരജോടികള്‍-നിവിന്‍ പോളി, ഇഷ തല്‍വാര്‍(തട്ടത്തിന്‍ മറയത്ത്). ജനപ്രിയ നടന്‍-കുഞ്ചാക്കോ ബോബന്‍(ഓര്‍ഡിനറി). പുതുമുഖ നടന്‍-ദുല്‍ഖര്‍ സല്‍മാന്‍(ഉസ്താദ് ഹോട്ടല്‍). പുതുമുഖ നടി-നമിത പ്രമോദ് (പുതിയ തീരങ്ങള്‍). ഹാസ്യതാരം- ബാബുരാജ് (മായാമോഹിനി). ഫാമിലി എന്റര്‍ടെയ്നര്‍- ജയറാം. കൊച്ചി വെല്ലിംഗ്ടണ്‍ ദ്വീപിലെ കെ.കെ പ്രേമചന്ദ്രന്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍ 20 നു നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍