പറമ്പികുളം- ആളിയാര്‍ കരാര്‍ ലംഘനം: കേരളം ഹര്‍ജി നല്‍കും

April 15, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പറമ്പികുളം- ആളിയാര്‍ കരാര്‍ ലംഘനത്തില്‍ തമിഴ്നാടിനെതിരേ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. കുടിവെള്ളത്തിനായി ജലം വിട്ടുനല്‍കണമെന്ന കരാര്‍ തമിഴ്നാട് പാലിച്ചില്ലെന്നാണ് ഹര്‍ജി. അടിയന്തരമായി മൂന്നു ടിഎംസി വെള്ളം വിട്ടുതരണമെന്നാണ് കേരളം പ്രധാനമായും ആവശ്യപ്പെടുന്നത്. വെള്ളം വിട്ടുനല്‍കാത്തതിനാല്‍ കോടികളുടെ കൃഷിനാശമുണ്ടായെന്നാണ് കേരളം കോടതിയില്‍ വാദിക്കുക. ഇതിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍