പെട്രോള്‍ ലിറ്ററിന് ഒരു രൂപ കുറച്ചു

April 15, 2013 ദേശീയം

petrol-pump12ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് ഒരു രൂപ കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. കഴിഞ്ഞ ഒന്നര മാസം കൊണ്ട് കുറഞ്ഞത് നാലു രൂപയോളമാണ്. നിലവില്‍ കൊച്ചിയില്‍ 69.24 രൂപയും തിരുവനന്തപുരതത്ത് 69.24 രൂപയുമാണ് വില. നികുതി കൂടി കുറയുമ്പോള്‍ ലീറ്ററിന് 68.25 രൂപയില്‍ താഴെ വരും. ഏപ്രില്‍ ഒന്നിനാണ് പെട്രോള്‍ വില അവസാനമായി കുറച്ചത്. ലീറ്ററിന് 85 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് 25നാണ് ഡീസല്‍ വില 45 പൈസ കൂട്ടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം