പരസ്യങ്ങളില്‍ പൊതുപണം ഉപയോഗിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

April 16, 2013 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കളെ പ്രശംസിച്ചു കൊണ്ടുള്ള പരസ്യങ്ങളില്‍ പൊതുപണം ഉപയോഗിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രീയ നേതാക്കളെ പ്രശംസിച്ചു കൊണ്ടുള്ള പരസ്യങ്ങള്‍ക്കായി പൊതുപണം ചിലവാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. സെന്റര്‍ ഫോര്‍ പബ്ളിക്ക് ഇന്ററസ്റ് ലിറ്റിഗെഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റിസുമാരായ സികെ പ്രസാദ്, വിജി ഗൌഡ എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. മറുപടി നല്‍കനായി നാലാഴ്ചത്തെ സമയമാണ് സര്‍ക്കാരിന് കോടതി നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം