സ്വര്‍ണവില വീണ്ടും കുറഞ്ഞു

April 16, 2013 പ്രധാന വാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 1,000 രൂപ കുറഞ്ഞ്  19,800 രൂപ എന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 2475 രൂപയായി.  ഒരാഴ്ചക്കിടെ സ്വര്‍ണവിലയില്‍ 2,240  രൂപയുടെ കുറവാണുണ്ടായത്. ഈ മാസം ആരംഭത്തില്‍  22,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ ഇന്നലെ സ്വര്‍ണവില രണ്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. വില ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതും  ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാവുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍