സോമാലിയ തീവ്രവാദി ആക്രമണം: മരണം 35 ആയി

April 16, 2013 രാഷ്ട്രാന്തരീയം

മൊഗദിഷു: തീവ്രവാദികള്‍ സൊമാലിയന്‍ സുപ്രീംകോടതി  സമുച്ഛയത്തില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം  35 ആയി. അല്‍ ഷബാബ് തീവ്രവാദികളാണ് ഞായറാഴ്ച  കോടതി പരിസരത്ത് വെടിവെയ്പും ബോംബ് സ്‌ഫോടനവും നടത്തിയത്.

തീവ്രവാദികളുടെ  സംഘത്തില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നുവെന്നും  അക്രമകാരികള്‍ എല്ലാവരും തന്നെ കൊല്ലപ്പെട്ടതായും സൊമാലിയന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ അറിയിച്ചു. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം