ചാക്ക് രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ

April 16, 2013 കേരളം

കൊച്ചി:  അറസ്റ്റിലായ വിവാദ വ്യവസായി വി എം രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. രാധാകൃഷ്ണന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും കാരണമാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു.  മലബാര്‍ സിമന്‍റ്‌സ് കമ്പനി സെക്രട്ടറി  ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ചാക്ക് രാധാകൃഷ്ണനെ അറസ്റ്റുചെയ്തത്.

അന്വേഷണവുമായി ബന്ധപ്പെട്ട വിജിലന്‍സ് രേഖകള്‍ വി എം രാധാകൃഷ്ണന്  ലഭിച്ചതെങ്ങനെയെന്നതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് സിബിഐ പറഞ്ഞു. മലബാര്‍ സിമന്റ്‌സ് ഉന്നത അധികാരികളില്‍ നിന്ന് ശശീന്ദ്രന് മാനസികസമ്മര്‍ദ്ദമുണ്ടായിരുന്നതായും സിബിഐ കോടതിയെ അറിയിച്ചു. ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൊലപാതകമാണെന്ന് സംശയിക്കാന്‍ നിരവധി തെളിവുകള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം