പ്രതിവാര നാടകങ്ങള്‍ പുതിയ ഉണര്‍വേകുന്നു : മന്ത്രി കെ.സി.ജോസഫ്

April 16, 2013 കേരളം

തിരുവനന്തപുരം: പ്രതിവാര നാടകാവതരണങ്ങള്‍ നാടക സംസ്കാരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സാംസ്കാരിക കേരളത്തിന്റെ ഔന്നത്യത്തിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയും വൈലോപ്പിള്ളി സംസ്കൃതി ഭവനും ചേര്‍ന്നു സംഘടിപ്പിക്കുന്ന നാടകക്കളരിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

നാടകങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതു തലമുറയ്ക്ക് പരിശീലനം നല്‍കുന്നതിനും നാടകക്കളരികള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. നാടകകളരി 18-ന് അവസാനിക്കും. കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാവാലം നാരായണപ്പണിക്കരെ ആദരിച്ചു. സംഗീത, നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം