ഐപിഎല്‍: കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന് ജയം

April 17, 2013 കായികം

മൊഹാലി: ഐ.പി.എല്‍ സീസണ്‍ – 6ല്‍ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന് നാല് റണ്‍സിന്റെ നാടകീയ ജയം. കഴിഞ്ഞ തവണത്തെ ഐപിഎല്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഇതോടെ നാല് മത്സരങ്ങളില്‍ പഞ്ചാബ് രണ്ടെണ്ണത്തില്‍ ജയിച്ചു.

അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് 7 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ 6 റണ്‍സ് വേണ്ടപ്പോള്‍ പ്രവീണിന്റെ പന്ത്  വൈഡ് ആയത് കാണികളെ വീണ്ടും ആകാംഷാഭരിതരാക്കി.  അധികമായി കിട്ടിയ ബോളില്‍ സുനില്‍ നരെയ്‌ന്  റണ്ണെടുക്കാന്‍ കഴിയാത്തത്  ജയം പഞ്ചാബിന് സ്വന്തമാക്കുന്നതിന് സഹായിച്ചു.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 18 ബോളില്‍ 42 റണ്‍സെടുത്ത മന്‍പ്രീത് ഗോണിയുടെയും 41 റണ്‍സെടുത്ത മാന്‍ദീപ് സിംഗിന്റെയും മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്.  ഗോണി 42 റണ്‍സില്‍ നാല് ഫോറും 3 സിക്സും ഉള്‍പ്പെടുന്നു.

ഡേവിഡ് ഹസ്സി, അസ്ഹര്‍ മഹ്മൂദ്, ഗുര്‍കീരത് സിംഗ് എന്നിവരെ നരെയ്ന്‍ ഹാട്രിക് പ്രകടനത്തിലൂടെ പുറത്താക്കി. ഗംഭീര്‍ 39 പന്തില്‍ 60 റണ്‍സെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം