ബംഗളൂരുവില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരുക്ക്

April 17, 2013 പ്രധാന വാര്‍ത്തകള്‍

* സ്ഫോടനം ബി.ജെ.പി ഓഫീസിനു മുന്നില്‍

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി ഓഫീസിന് മുന്നില്‍ നടന്ന സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് വ്യക്തമാക്കി. . പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രണ്ടു കാറുകളുള്‍പ്പെടെ  നിരവധി വാഹനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു. മല്ലേശ്വരം അംബേദ്കര്‍ റോഡിലാണ് അപകടം നടന്നത. ഏറെ ജനത്തിരക്കുള്ള സ്ഥാലമാണിവിടം.  വാഹനത്തിനുള്ളിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു  പ്രാഥമിക നിഗമനം. എന്നാല്‍ ഫോറന്‍സിക് വിദഗ്ദരും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് കാറിനു സമീപം നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന സോഫോടക വസ്തു പൊട്ടിത്തെറിച്ചതെന്ന് വ്യ്ക്തമായത്.

അന്വേഷണം എന്‍ഐഎ ഏല്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍