കാളിമല പൊങ്കാല 25ന്

April 17, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: കാളിമല  തീര്‍ഥാടനം 19ന് തുടങ്ങും. ചിത്രപൗര്‍ണമി പൊങ്കാല 25 ന് നടക്കും. 19 ന് വൈകീട്ട് 5.30 ന് സരസ്വതിസഹസ്രനാമം, 22ന് രാവിലെ 11ന് ഹിന്ദുസമ്മേളനം, 23ന് രാവിലെ 7 ന് നവകലശപൂജയും ലക്ഷാര്‍ച്ചനയും. 24 ന് രാവിലെ 9 ന് ചിത്രപൗര്‍ണമി പൊങ്കാല, രാത്രി 12ന് കാളിയൂട്ട്, മെയ് 2 ന് രാവിലെ 9 ന് മറുപൊങ്കാല നടക്കും.
19 മുതല്‍ 25 വരെ തീയതികളില്‍ കാളിമലയില്‍ അന്നദാനം നടക്കും.

തീര്‍ഥാടനത്തിന്റെ ഭാഗമായി കേരള-തമിഴ്‌നാട് ട്രാന്‍സ്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ബസ് സര്‍വീസ് നടത്തും. പത്തുകാണിവരെയാണ് സര്‍വീസ് നടത്തുന്നത്.  കന്യാകുമാരി എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്.കാളിമലയില്‍ അഞ്ഞൂറ് പേര്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ കാളിമല ട്രസ്റ്റ് ചെയര്‍മാന്‍ ജി. സുദര്‍ശനന്‍, സെക്രട്ടറി കെ. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍