സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്ക്

April 17, 2013 കേരളം

തിരുവനന്തപുരം: സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വെള്ളൈക്കടവ് പാലത്തിനു സമീപമാണ് അപകടം നടന്നത്. ഗുരു ഗോപിനാഥ് നടന ഗ്രാമത്തില്‍ അവധിക്കാല ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികളുമായി മടങ്ങിപ്പോയ ബസാണ് അപകടത്തില്‍പെട്ടത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.പരിക്കേറ്റ കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം