അമേരിക്കയിലെ ടെക്സാസില്‍ രാസവള നിര്‍മ്മാണശാലയില്‍ സ്‌ഫോടനം

April 18, 2013 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബോസ്റ്റണ്‍ സ്‌ഫോടനം നടന്ന് മൂന്നു ദിവസങ്ങള്‍ക്കിടെ വീണ്ടും സ്‌ഫോടനം. ടെക്‌സാസിലെ വാകോയില്‍ രാസവള നിര്‍മ്മാണ ശാലയിലാണ്  വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരം മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. ബുധനാഴ്ച രാത്രി  പ്രാദേശിക സമയം 7.50 ഓടെയായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഹോം, സ്‌കൂള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സമീപത്തുള്ള വീടുകളിലേക്ക് തീ പടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. 20 കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി പ്രദേശ വാസികള്‍ പറഞ്ഞു. ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍