ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

April 20, 2013 ക്ഷേത്രവിശേഷങ്ങള്‍,പ്രധാന വാര്‍ത്തകള്‍

ശ്രീരാമനവമി സമ്മേളനം പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. മാധവസ്വാമി ആശ്രമം ജനാര്‍ദ്ദനന്‍ പിള്ള, സ്വാമി യോഗാനന്ദ സരസ്വതി എന്നിവര്‍ വേദിയില്‍.

ശ്രീരാമനവമി സമ്മേളനം പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. മാധവസ്വാമി ആശ്രമം ജനാര്‍ദ്ദനന്‍ പിള്ള, സ്വാമി യോഗാനന്ദ സരസ്വതി എന്നിവര്‍ വേദിയില്‍.

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്‍റെ ഭാഗമായ ശ്രീരാമനവമി സമ്മേളനം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നടന്നു. ശ്രീരാമദാസ ആശ്രമത്തിലെ  ബ്രഹ്മശ്രീ സ്വാമി യോഗാനന്ദ സരസ്വതി ഭദ്രദീപം തെളിച്ചതോടെ സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള നിര്‍വഹിച്ചു. ശ്രീനീലകണ്ഠഗുരു ആദ്ധ്യാത്മികസംഘം മാധവസ്വാമി ആശ്രമം ജനാര്‍ദ്ദനന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ മംഗളാചരണം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍