ശ്രീരാമദാസ ആശ്രമത്തില്‍ വൈദികസമ്മേളനം ഉദ്ഘാടനം ചെയ്തു

April 22, 2013 ക്ഷേത്രവിശേഷങ്ങള്‍,പ്രധാന വാര്‍ത്തകള്‍

ശ്രീരാമദാസ ആശ്രമത്തില്‍ വൈദിക സമ്മേളനം സരസ്വതി വൈദികകുലം ഉപകുലപതി വാനപ്രസ്ഥി രാജു പൂഞ്ഞാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീരാമദാസ ആശ്രമത്തില്‍ വൈദിക സമ്മേളനം സരസ്വതി വൈദികകുലം ഉപകുലപതി വാനപ്രസ്ഥി രാജുപൂഞ്ഞാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഡോ.കാന്തളൂര്‍ സി.പൗലോസ്, കൈനകരി ജനാര്‍ദ്ദനന്‍ , ബ്രഹ്മചാരി പ്രവിത്കുമാര്‍ എന്നിവര്‍ സമീപം.

തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈദിക സമ്മേളനം നടന്നു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം സരസ്വതി വൈദികകുലം ഉപകുലപതി വാനപ്രസ്ഥി രാജു പൂഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല അസോ. പ്രൊഫ. ഡോ.കാന്തളൂര്‍ സി.പൗലോസ് അദ്ധ്യക്ഷനായിരുന്നു. തിരുവന്തപുരം മുന്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കൈനകരി ജനാര്‍ദ്ദനന്‍ , ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍ , വട്ടപ്പാറ സോമശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍