പെട്രോളിന് രണ്ടര രൂപ കുറഞ്ഞേക്കും

April 23, 2013 ദേശീയം

ന്യൂഡല്‍ഹി: പെട്രോളിന് വീണ്ടും വില കുറഞ്ഞേക്കും. രണ്ടര രൂപവരെ  കുറയാനാണ് സാധ്യത. രണ്ടു മാസത്തിനുള്ളില്‍ മൂന്നുതവണ  പെട്രോളിന് വില കുറഞ്ഞിരുന്നു. ഈ മാസം അവസാനം വിലക്കുറവ് പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 16ന് 2.40, ഏപ്രില്‍ 1ന് 2, ഏപ്രില്‍ 16ന് 1.20 എന്നിങ്ങനെയാണ് വില കുറഞ്ഞിരുന്നത്.

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവും രൂപ- ഡോളര്‍ വില അനുപാതത്തിലെ മാറ്റവുമാണ് വില കുറയാനുള്ള പ്രധാന കാരണം. ഒരു ബാരല്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ മാര്‍ച്ചില്‍ 106 ഡോളറായിരുന്നു ചെലവെങ്കില്‍ ഇന്ന് അത് 98 ഡോളറാണ്. ഡീസല്‍ വില അന്‍പത് പൈസ കൂടും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം