ഗണേഷ് കുമാറിനെ മന്ത്രിയാക്കണം: എന്‍.എസ്.എസ്

April 23, 2013 കേരളം

sukumaran-nair_nssആലപ്പുഴ: ഗണേഷ് വീണ്ടും മന്ത്രിയാകണമെന്നാണ് എന്‍.എസ്.എസ്സിന്റെ ആഗ്രഹമെന്നും  ഗണേഷിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്‍കയ്യെടുക്കണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷിന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യാണെന്നും സുകുമാരന്‍ നായര്‍  പറഞ്ഞു. ബിജെപിയോടും നരേന്ദ്ര മോദിയോടും എന്‍എസ്എസിന് ഒരേ സമീപനമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിവാദം സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്നും ശിവഗിരിയിലേക്ക് മോഡിയെ ക്ഷണിച്ചതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം